Wednesday 16 June 2021




ഇന്ധനവില വർധന: മോദിയുടെ കോലം കത്തിച്ച് സിഐടിയു പ്രവർത്തകർ

By സൂരജ് സുരേന്ദ്രൻ .10 Jun, 2021

imran-azhar

 പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് സിഐടിയു പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു. ചിത്രം: ആഷിക് എസ്.ആർ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്‌പോർട് വർക്കേഴ്‌സ് യൂണിയൻ(സിഐടിയു) രംഗത്ത്.

 

ഓട്ടോ-ടാക്സി തൊഴിലാളികളുടെ പ്രതിഷേധ സമരം ജില്ലയിൽ 2000 കേന്ദ്രങ്ങളിൽ നടന്നു. സെക്രട്ടേറിയറ്റിന് സമീപത്തെ ഏജീസിന് മുന്നിൽ നടന്ന സമരം ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

 

"നാട് ഭരിക്കുന്ന ബിജെപിയുടെ നയം തിരുത്തണം. പെട്രോളിന്റെയും, ഡീസലിന്റെയും വില വർധനവ് തടയാൻ കേന്ദ്രസർക്കാർ ഇടപെടണം. ജനവിരുദ്ധവും, തൊഴിലാളി വിരുദ്ധവുമായ ഈ നയത്തിൽ നിന്ന് കേന്ദ്രം പിന്മാറിയില്ലെങ്കിൽ നാടാകെ സ്തംഭിപ്പിക്കുന്ന പ്രതിഷേധ മുറകളിലേക്ക് തൊഴിലാളി സമൂഹം കടക്കും" ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സുനിൽകുമാർ പറഞ്ഞു.

 

സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും കത്തിച്ചു. ജിപിഒക്ക് മുന്നിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ കെ.ജയമോഹൻ, കരമന പെട്രോൾ പമ്പിന് മുന്നിൽ പി.രാജേന്ദ്രകുമാർ, പട്ടം പമ്പിന് മുന്നിൽ നാലാഞ്ചിറ ഹരി, വഴുതക്കാട് എൻ.മുരുകൻ തുടങ്ങിയവരും ഉദ്ഘടനം നിർവ്വഹിച്ചു. പെട്രോൾ പമ്പിന് മുന്നിലും, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലുമാണ് പ്രതിഷേധ സമരങ്ങൾ നടന്നത്.