By Priya.12 Mar, 2023
ബെംഗളുരു : ബെംഗളുരു - മൈസൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക.
ഉദ്ഘാടനം ചെയ്യുന്നതിന് രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.പത്ത് വരിപ്പാത യാഥാര്‍ഥ്യമായതോടെ നേരത്തേ മൂന്നര മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം ഒന്നര മണിക്കൂറായി കുറയും.
117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8430 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്.ഹുബ്ബള്ളിയില്‍ നവീകരിച്ച റെയില്‍വെ സ്റ്റേഷനും മൈസൂരു - കുശാല്‍ നഗര്‍ നാലുവരിപാതയുടെ നിര്‍മ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.