Kaumudi Plus

കുംഭമേള വൈറൽ പെൺകുട്ടിക്ക് പോലീസ് സുരക്ഷ ഉറപ്പാക്കണം ;ഹൈക്കോടതി നിർദേശം

കുംഭമേള വൈറൽ പെൺകുട്ടിക്ക് പോലീസ് സുരക്ഷ ഉറപ്പാക്കണം ;ഹൈക്കോടതി നിർദേശം
X

കൊച്ചി: കുംഭമേള വൈറൽ താരമായി മാറിയ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം . എറണാകുളം സെൻട്രൽ പൊലീസ് കുട്ടിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദേശം. ജീവന് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ജൂലൈ 10ലേക്ക് മാറ്റി.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കുടുംബം നൽകിയ പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ നിയമനടപടി നേരിടുകയാണ്. കുടുംബത്തിൽനിന്ന് സംരക്ഷണം തേടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. ഹർജിക്കാരിയുടെയും സർക്കാർ അഭിഭാഷകന്റെയും വാദങ്ങളിൽനിന്നും ഹർജിക്കാരിയുടെ ജീവന് സംരക്ഷണം നൽകേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ഹർജി തീർപ്പാക്കുന്നതുവരെ ഹർജിക്കാരിയുടെ ജീവന് ആവശ്യമായ സംരക്ഷണം നൽകാൻ എസ്എച്ച്ഒയോട് കോടതി നിർദേശിച്ചു.

Next Story
Share it