By Lekshmi.26 Mar, 2023
ആലപ്പുഴ: കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ 10 കോടി രൂപ പിഴ ഈടാക്കി.വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാനും ഗ്രീൻ ട്രൈബൂണൽ സർക്കാരിനോട് നിർദേശിച്ചു.10 കോടി രൂപ ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കുകയും വേണമെന്ന് നിർദേശമുണ്ട്.
ആറുമാസത്തിനുള്ളിൽ കർമപദ്ധതി നടപ്പാക്കണമെന്നാണ് ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നത്.ട്രൈബ്യുണൽ ചെയർമാൻ ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.രണ്ടു കായലുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിൽ അഞ്ചിരട്ടിയാണെന്ന് കണ്ടെത്തിയിരുന്നു.
തണ്ണീർ തടം കൂടിയായ കായലുകളുടെ ചുറ്റുമുള്ള മാലിന്യം സംസ്കരിക്കുന്നതിൽ വീഴ്ച വരുത്തിയതായി ട്രൈബ്യുണൽ ചൂണ്ടിക്കാട്ടി . പരിസ്ഥിതി പ്രവർത്തകനായ കെവി ഹരിദാസ് സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.