Sunday 11 June 2023




ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം; നൂറോളം പ്രവര്‍ത്തരെ കരുതല്‍ തടങ്കലിലാക്കി

By priya.23 Sep, 2022

imran-azhar

 

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തുടരുന്നതിനിടെ കോട്ടയം ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പോലീസ് വിരട്ടി ഓടിച്ചു.

 

വാഹനം തടഞ്ഞ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂറോളം പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കി. ഈ പ്രദേശത്ത് പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.