Kaumudi Plus

"പ്രിയദർശിനി " സൗജന്യയാത്ര ഇന്ന് മുതൽ ആരംഭിച്ചു

പ്രിയദർശിനി  സൗജന്യയാത്ര ഇന്ന് മുതൽ ആരംഭിച്ചു
X

തിരുവനന്തപുരം: ഇന്ദിരാഗാരന്റിയുടെ ഭാഗമായി യു ഡി എഫ് സർക്കാർ വാഗ്ദാനം നൽകിയ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസിൽ ഇന്നുമുതൽ സൗജന്യയാത്ര. രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വിഡി സതീശൻ പ്രിയദർശിനിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു .

രാവിലെ ഒൻപത് മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. പ്രത്യേക രേഖകളെ രജിസ്‌ട്രേഷനോ ആവശ്യമില്ലാതെ കണ്ടക്ടർ നൽകുന്ന പൂജ്യം മൂല്യമുള്ള പ്രിയദർശിനി ടിക്കറ്റുമായി സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും യാത്ര ചെയ്യാം.

3125 ഓർഡിനറി ബസുകളിലാണ് സൗജ്യന്യ യാത്രക്ക് അനുമതിയുള്ളത്.പദ്ധതിയുടെ സാമ്പത്തികച്ചെലവ് പൂർണമായി വഹിക്കുന്നത് സർക്കാരാണ്. കെഎസ്ആർടിസിയുടെ ധനപരമായ കരാർ ബാധ്യതകളും ദൈനംദിന ഓപ്പറേഷനൽ ചെലവുകളും ഉറപ്പാക്കും വിധം സുഗമമായ കാഷ് ട്രാൻസ്ഫർ - ഫിനാൻഷ്യൽ മാനേജ്‌മെന്റ് സംവിധാനം നടക്കുമെന്ന് മന്ത്രി പറഞ്ഞു.

സൗജന്യയാത്ര ലഭ്യമായ ബസുകൾ തിരിച്ചറിയാൻ എല്ലാത്തരം ഓർഡിനറി സർവീസ് ബസുകളിലും രണ്ട് ഡോറുകളുടെയും വലതുവശത്തും മുന്നിൽ ഇടതുവശത്തും പ്രിയദർശിനി പദ്ധതി എന്നുരേഖപ്പെടുത്തും. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പൂജ്യം നിരക്കിലുള്ള ടിക്കറ്റ് നൽകും. കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റിൽ രേഖപ്പെടുത്തണം.

Next Story
Share it