By Lekshmi.04 Dec, 2022
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് കോണിപ്പടിയില്‍നിന്ന് വഴുതി വീണതായി റിപ്പോര്‍ട്ട്.മോസ്കോയിലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് സംഭവം.കോണിപ്പടിയില്നിന്നുണ്ടായ വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം മലമൂത്ര വിസര്‍ജനം നടത്തിയതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്.പുടിന് കോണിപ്പടികള്‍ ഇറങ്ങുന്നതിനിടെ കുത്തി വീഴുകയായിരുന്നു.വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി.
തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്കി.പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം സ്ഥിരീകരിച്ചിരുന്നെന്നും അതിന്റെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസര്‍ജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.വീട്ടില്‍വെച്ച് വഴുതിവീഴലിനെ പ്രതിരോധിക്കുന്ന ചെരുപ്പുകളാണ് പുടിന് ധരിക്കാറുള്ളത്.പുടിന്റെ വീഴ്ചയുമായി ബന്ധപ്പെട്ട് വിശദാന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.