Sunday 11 June 2023




അയോഗ്യനാക്കപ്പെട്ട എംപി; ട്വിറ്റര്‍ ബയോ മാറ്റി രാഹുൽ ഗാന്ധി

By Lekshmi.26 Mar, 2023

imran-azhar



ന്യൂഡൽഹി: പാർലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി നേരിടുന്നതിനിടെ ട്വിറ്റര്‍ ബയോയും മാറ്റി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പാർലമെന്റ് അംഗം എന്നതിന് പകരമായി (അ)യോഗ്യനാക്കപ്പെട്ട എംപി എന്നാണ് രാഹുൽ ട്വിറ്റർ, ഫേസ്ബുക്ക് പ്രൊഫൈൽ ബയോയിൽ ചേർത്തിരിക്കുന്നത്.

 

 

 

രാഹുലിനെ അയോഗ്യനാക്കിയ നടപടി ഒരു പ്രചരണ ആയുധമാക്കി മാറ്റാനാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും നീക്കമെന്നാണ് പുതിയ മാറ്റം നൽകുന്ന സൂചനയെന്നാണ് വിലയിരുത്തൽ.

 

 

 

ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തേക്ക് സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് രാഹുലിന്റെ പാർലമെന്റ് അംഗത്വം വെള്ളിയാഴ്ചയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയത്.