പിണറായിയുടെ വീട്ടിലെ റെയ്ഡ്: ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഇഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സെഷൻസ് കോടതിയിലെ ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് (ഇഡി) കക്ഷി ചേരും. ഇതിനുള്ള തെളിവ് ശേഖരണം തുടങ്ങി.റെയ്ഡ് നടത്തിയപ്പോഴുണ്ടായ സംഘർഷത്തിൽ സിപിഎം നേതാക്കൾ കുറ്റക്കാരാണെന്നും ഇവരേയും പ്രതി ചേർക്കണമെന്നാണ് ഇഡിയുടെ ആവശ്യം.ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിന് ചുക്കാൻ പിടിച്ചതെല്ലാം നേതാക്കളുടെ അറിവോടെയാണെന്നും പ്രകോപനം ഉണ്ടാക്കിയെന്നും ഇഡി ആരോപിക്കുന്നു. കേസിൽ കക്ഷി ചേരാനുള്ള തെളിവ് ശേഖരിച്ചു തുടങ്ങി.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവർത്തകർ അടിച്ചു തകർത്തിരുന്നു.
Next Story

