Friday 29 September 2023




സംസ്ഥാനത്ത് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

By Lekshmi.10 Jun, 2023

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

 

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുനമര്‍ദ്ദം ബംഗ്ലദേശ് മ്യാന്‍മര്‍ തീരത്തിനു സമീപം അതിശക്തമായ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.