Sunday 11 June 2023




എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ഗാനം; പിന്നാലെ കവര്‍ച്ച

By parvathyanoop.11 Jun, 2022

imran-azhar

എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ഗാനം തയാറാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവ് എടിഎം കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായി. യുഎസിലെ ടെന്നസിയിലാണ് സംഭവം. നാഷ്വില്ലിലെ തോംസണ്‍ ലെയ്നിലെ ബാങ്ക് ഓഫ് അമേരിക്കയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. കുറ്റം ചുമത്തപ്പെട്ട നാല് പേരില്‍ ഒരാളാണ് 30 -കാരനായ ലേഡിഷന്‍ റിലേ എന്നാണ് റിപ്പോര്‍ട്ട്.ഡാരിയസ് ദുഗാസ്, സാഷോന്ദ്രെ ഡുഗാസ്, ക്രിസ്റ്റഫര്‍ ആള്‍ട്ടണ്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് മൂന്ന് പേര്‍.

 

നാല് പേരും ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നുള്ളവരാണ്.തോംസണ്‍ ലെയ്നിലെ ബാങ്ക് ഓഫ് അമേരിക്ക എടിഎമ്മില്‍ രാവിലെ 10:40 -ന് കവര്‍ച്ച നടത്തിയതിന് ടെക്സാസില്‍ നിന്നുള്ള നാല് പേര്‍ കസ്റ്റഡിയിലാണെന്ന് നാഷ്വില്ലെ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.