Thursday 13 May 2021




മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞു

By Aswany mohan k .17 Apr, 2021

imran-azhar

 


ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം രാജി വെച്ചു.

 

ക്യൂബന്‍ പ്രസിഡന്റായ മിഖായേല്‍ ഡിയാസ് കെനലിന് റൗള്‍ പ്രസിഡന്റ് സ്ഥാനം കൈമാറി
എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്.

 

1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍.

 

ഫിഡലിന്റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്.ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമാവുന്നത്.