Kaumudi Plus

നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം ;പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; 'ക്രൈം' നടന്നിട്ടുണ്ടെന്ന് കോടതി

നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം ;പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; ക്രൈം നടന്നിട്ടുണ്ടെന്ന് കോടതി
X

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച 'രക്ഷാപ്രവർത്തന'ത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. അപേക്ഷയിൽ കോടതി ഇന്നു തീരുമാനം വ്യക്തമാക്കും . മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ അടക്കമുള്ള പൊലീസുകാരാണ് മുൻകൂർ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പുറപ്പെടുവിക്കുന്നതു വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ക്രൈം ഉണ്ടല്ലോയെന്നും, അത്തരം കേസുകളിൽ ജില്ലാ കോടതിക്ക് അറസ്റ്റ് തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗൺമാൻ അനിൽ കല്ലിയൂർ അടക്കം അഞ്ചു പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് കോടതിക്ക് മുമ്പാകെ വന്നത്.കേസിലെ ഒന്നും രണ്ടും പ്രതികൾ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ തയ്യാറായിരുന്നെന്നും, എന്നാൽ അപ്പോഴാണ് എസ്‌ഐടി ജാമ്യമില്ലാ വകുപ്പുകൾ ചേർത്തുകൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികൾ ഒളിവിലല്ല. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അറസ്റ്റ് തടയാൻ ജില്ലാ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നു.

Next Story
Share it