Friday 30 July 2021




'അത്രയ്ക്ക് സമയമുണ്ടേൽ കുറച്ചു ജീരകം വാങ്ങി തൊലി കളയാം'; ശ്രീലക്ഷ്മി അറയ്ക്കലിന്റെ വിവാദ പോസ്റ്റിന് മറുപടിയുമായി രശ്മി ആർ നായർ

By Sooraj Surendran.21 May, 2021

imran-azhar

 

 

പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് പങ്കാളിയാവുന്നയാളുടെ ലൈംഗിക ശേഷി പരിശോധിക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ച ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്.

 

ഏറെ വിവാദമായതോടെ ശ്രീലക്ഷ്മി പോസ്റ്റ് പിൻവലിച്ചെങ്കിലും കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ രശ്മി ആർ നായർ.

 

"ആ സ്ത്രീ ഇങ്ങനെ ശർദ്ധിച്ചു വയ്ക്കുന്ന വൃത്തികേടുകൾക്കു കയ്യും കണക്കും ഉണ്ടാകില്ല. എങ്ങനെയെങ്കിലും ആളുകൾ തന്നെ കുറിച്ച് സംസാരിക്കുക എന്നത് മാത്രമാണ് ആത്യന്തികമായി ഒരേയൊരു ജീവിത ലക്ഷ്യം . ഇതിനെയൊക്കെ ഓഡിറ്റ് ചെയ്തു പബ്ലിസിറ്റി കൊടുത്തു സഹായിക്കാൻ നടക്കുന്ന നേരത്തു അത്രയ്ക്ക് സമയമുണ്ടേൽ കുറച്ചു ജീരകം വാങ്ങി തൊലി കളയാം" എന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റിൽ രശ്മിയുടെ പ്രതികരണം.

 

പുരുഷന്റെ ലൈംഗികാവയത്തിന് കുഴപ്പങ്ങളുണ്ടോയെന്നും ലൈംഗിക സംതൃപ്തി തരാന്‍ കഴിയുന്നുണ്ടോ എന്നും അറിയാൻ വിവാഹത്തിന് മുമ്പ് തന്നെ ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഉറപ്പ് വരുത്തണമെന്നാണ് ശ്രീലക്ഷ്മി പോസ്റ്റില്‍ പറയുന്നത്. വലിയ വിമര്‍ശനമാണ് ശ്രീലക്ഷ്മിയുടെ ഈ പോസ്റ്റിനെതിരെ ഉയരുന്നത്.