By Lekshmi.07 Jan, 2023
ഗോവ: എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു.ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ഗോ എയർ വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം.
വിമാനം പുറപ്പെടുന്നതിന് മുന്നോടിയായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിനിടെയാണ് ഇവർ എയർ ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയത്.എന്നാൽ ഇവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല.
എയർ ഹോസ്റ്റസുമാരോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം.ഇവരുടെ അതിക്രമം മറ്റു യാത്രക്കാർ തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നു.