Friday 29 September 2023




'ചെങ്കോല്‍ ഭൂതകാലത്തിന്റെ ചിഹ്നം; ജനങ്ങളുടെ പ്രതിനിധികളാണ് പാര്‍ലമെന്റിലുള്ളത്'

By Priya .28 May, 2023

imran-azhar

'

തിരുവനന്തപുരം: ചെങ്കോല്‍ ഭൂതകാലത്തിന്റെ ചിഹ്നമാണെന്ന് ശശി തരൂര്‍ എംപി.ചെങ്കോല്‍ വെച്ചതിലൂടെ പരമാധികാരം പാര്‍ലമെന്റിനെന്ന് ഉറപ്പാക്കുന്നു.

 

വിവാദത്തില്‍ രണ്ടുപക്ഷവും ഉയര്‍ത്തുന്നത് നല്ല വാദങ്ങളെന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു. പവിത്രമായ പരമാധികാരവും ധര്‍മ്മ ഭരണവും ഉള്‍ക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെയാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

 

ഭരണഘടന അംഗീകരിച്ചത് ജനങ്ങളുടെ പേരിലാണ്. പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ പ്രതിനിധികളാണ് പാര്‍ലമെന്റിലുള്ളത്. അത് ദൈവിക അവകാശത്താല്‍ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നും പ്രതിപക്ഷം വാദിക്കുന്നു.

 

ജവഹര്‍ലാല്‍ നെഹ് റുവിന് മൗണ്ട് ബാറ്റന്‍ ചെങ്കോല്‍ കൈമാറിയതിന് തെളിവില്ല. അതേസമയം ചെങ്കോല്‍ അധികാരത്തിന്റെ പ്രതീകമായാണ് നാം കരുതിപ്പോരുന്നത്.

 

അത് ലോക്സഭയില്‍ വെക്കുന്നതോടെ, പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്ന് ഉറപ്പിച്ചു പറയുകയാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ വര്‍ത്തമാനകാല മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് ചെങ്കോല്‍ ഭൂതകാലത്തില്‍ നിന്ന് സ്വീകരിക്കാമെന്നും തരൂര്‍ പറഞ്ഞു.