By priya.10 Aug, 2022
തൃശൂര്‍: തൃശൂര്‍ മാള, അന്നമനട മേഖലയില്‍ മിന്നല്‍ ചുഴലിക്കാറ്റ്. ഇന്ന് രാവിലെ 6 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.വൈദ്യുതി കമ്പികളും പൊട്ടി വീണു.തൃശൂരില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയും ഇടുക്കി ജില്ലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.