By Priya .28 May, 2023
കമ്പം: അരിക്കൊമ്പന്‍ മേഘമലയിലെ ഉള്‍ക്കാട്ടിലേക്കു മടങ്ങിയതായി തമിഴ്‌നാട് വനം മന്ത്രി ഡോ.എം.മതിവേന്തന്‍. മന്ത്രി കമ്പത്ത് എത്തി വനം വകുപ്പിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്തി.
പുലര്‍ച്ചെ കൃഷി ഭൂമിക്കും വനത്തിനും ഇടയില്‍ നിലകൊണ്ട ആന ഇപ്പോള്‍ വനത്തില്‍ ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്കു പോയി.വനം വകുപ്പിന്റെ സംഘം ആനയെ നിരീക്ഷിക്കാന്‍ സ്ഥലത്തുണ്ട്.
പ്രദേശത്ത് മയക്കുവെടി വയ്ക്കുന്നതിന് ഉള്‍പ്പെടെ സജ്ജീകരണങ്ങളുണ്ട്. 3 കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.
കമ്പം ടൗണില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
പൊലീസ് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കമ്പം - ഗൂഡല്ലൂര്‍ ബൈപ്പാസിനു സമീപമാണു 3 കുങ്കിയാനകളെ തളച്ചിരിക്കുന്നത്. കമ്പം - സുരുളിപ്പെട്ടി റോഡ് മുറിച്ചു കടന്ന ആന വനമേഖലയിലേക്കു നീങ്ങുകയായിരുന്നു. ജനവാസ മേഖലയില്‍ തിരികെ എത്തിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കൂ എന്ന് അധികൃതര്‍ പറഞ്ഞു.