Wednesday 16 June 2021




രാജ്യത്ത് നടക്കുന്നത് നികുതി ഭീകരത, സർക്കാർ നിങ്ങളെ ഊറ്റുകയാണ്; 'ടാക്സ് പേ ബാക്ക്' സമരവുമായി യൂത്ത് കോൺഗ്രസ്

By സൂരജ് സുരേന്ദ്രൻ .10 Jun, 2021

imran-azhar

 

 

തിരുവനന്തപുരം: ഇന്ധനവില വർധനയുടെ പേരിൽ രാജ്യത്ത് നടക്കുന്നത് നികുതി ഭീകരതയാണെന്ന് സർക്കാരുകൾ മറച്ചുവെയ്ക്കുകയാണ്. സർക്കാരുകൾ നിങ്ങളെ ഊറ്റുകയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ.

 

ഇന്ധനവിലയിൽ കേന്ദ്ര-സംസ്ഥാന നികുതി ഭീകരതയ്ക്കെതിരെ വ്യത്യസ്തമായ 'ടാക്സ് പേ ബാക്ക്' സമരവുമായി യൂത്ത് കോൺഗ്രസ് ശക്തമായി രംഗത്ത്.

 

ഇന്ധനത്തിന്റെ അടിസ്ഥാന വിലയുമായി ബന്ധപ്പെട്ട വർധനവല്ല ഇപ്പോൾ നടക്കുന്നത്. നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്രസർക്കാർ നേതൃത്വം നൽകുന്ന നികുതി ഭീകരതയാണ് ഷാഫി തുറന്നടിച്ചു.

 

ഈ നികുതി ഭീകരതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഒരുതരത്തിലും ശ്രമിക്കാത്ത സംസ്ഥാന ഭരണകൂടത്തിന്റെ നിലപാടുകളുമാണ് ദുരിതക്കയത്തിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുമ്പോഴും ഈ കൊള്ളക്ക് കാരണമാകുന്നത് ഷാഫി പറഞ്ഞു.

 

കെ.എസ് ശബരീനാഥൻ (മുൻ എംഎൽഎ), എസ്.എം ബാലു (യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്), സുധീർ ഷാ (സംസ്ഥാന സെക്രട്ടറി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

 

എന്താണ് 'ടാക്സ് പേ ബാക്ക് സമരം'?

 

നിങ്ങൾ ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ ഇന്ന് കൊടുക്കേണ്ട വില 97.73 രൂപയാണ്. ടാക്സ് പേ ബാക്ക് സമരത്തിലൂടെ പെട്രോളിന്റെ യഥാർത്ഥ വില സ്വീകരിച്ച്, നികുതി ഇനത്തിൽപ്പെടുന്ന പണം ഉപയോക്താവിന് തിരികെ നൽകുന്നു.

 

ഇങ്ങനെ 1000 പമ്പുകളിലായി 5000 പേർക്കാണ് ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്ര-സംസ്ഥാന നികുതി തിരികെ നൽകുന്നത്.

 

പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം സെക്രട്ടറിയേറ്റിന് സമീപത്തെ സപ്ലൈകോ പമ്പിൽ ഷാഫി പറമ്പിൽ എംഎൽഎ നിർവ്വഹിച്ചു.