Kaumudi Plus

അമ്മ മുൻ ഭരണസമിതിയുടെ അക്കൗണ്ടുകൾ സമഗ്രമായി പരിശോധിക്കണം ; ശ്വേതാമേനോൻ

അമ്മ മുൻ ഭരണസമിതിയുടെ അക്കൗണ്ടുകൾ സമഗ്രമായി പരിശോധിക്കണം ; ശ്വേതാമേനോൻ
X

കൊച്ചി :'അമ്മ' സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ, മുൻ ഭരണസമിതിയുടെ അക്കൗണ്ടുകളും സമഗ്രമായി പരിശോധിക്കണമെന്ന് രാജിവച്ച പ്രസിഡന്റ് ശ്വേതാമേനോൻ ആവശ്യപ്പെട്ടു . കഴിഞ്ഞ രണ്ട് ടേമുകളിലെ കണക്കുകൾ ശാസ്ത്രീയമായ ഓഡിറ്റിംഗിന് (Forensic audit) വിധേയമാക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. വ്യക്തിഹത്യയും അധീക്ഷേപവും തുടർച്ചയായതോടെയാണ് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതെന്നും സമൂഹിക മാധ്യമക്കുറിപ്പിൽ ശ്വേത പറഞ്ഞു. ഈ ഭരണസമിതിയുടേത് അടക്കം കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിക്കണം. ഫൊറൻസിക് ഓഡിറ്റ് നടത്തണം. അമ്മ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ തനിക്കെതിരെ ദുഷ്ടപ്രചാരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇത് മറികടന്നാണ് ഭൂരിപക്ഷ പിന്തുണയിൽ ജയിച്ചത്. നിർഭാഗ്യവശാൽ മുൻ കമ്മിറ്റി അംഗങ്ങൾ നടത്തിയ തെറ്റായ കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്ന് ചില നിക്ഷ്പിത താത്പര്യക്കാർ ഉറപ്പാക്കിയെന്നും ശ്വേത ആരോപിച്ചു.

Next Story
Share it