Kaumudi Plus

രണ്ട് മാസത്തിനിടെ യുഡിഎഫ് സർക്കാർ കടമെടുത്തത് 10,400 കോടി രൂപ

രണ്ട് മാസത്തിനിടെ യുഡിഎഫ് സർക്കാർ  കടമെടുത്തത് 10,400 കോടി രൂപ
X

തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് സർക്കാരിന്റെ പൊതുകടമെടുപ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച യുഡിഎഫ് സർക്കാർ ഭരണത്തിലേറി കേവലം രണ്ട് മാസത്തിനിടെ 10,400 കോടി രൂപയാണ് പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തത്. പത്ത് വർഷത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. അധികാരമേറ്റ ശേഷം പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിലും ഈ ആശങ്ക പ്രകടമാക്കിയിരുന്നു. എന്നാൽ, പ്രായോഗിക തലത്തിൽ അതേ കടമെടുപ്പ് രീതി തന്നെയാണ് സർക്കാരും പിന്തുടരുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തുടർച്ചയായി കടമെടുക്കുന്നതെന്നാണ് പറയപ്പെടുന്നത്. പ്രിയദർശിനി സൗജന്യ ബസ് യാത്ര ഉൾപ്പെടെ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയത് സർക്കാരിന്റെ ദൈനംദി ചെലവുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഓണം പ്രമാണിച്ചുള്ള ബോണസ്, ക്ഷേമ പെൻഷനുകൾ, മറ്റ് ഉത്സവകാല ചെലവുകൾ എന്നിവയ്ക്കായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. അതിനാൽ തന്നെ കടമെടുപ്പിൻറെ ഗ്രാഫ് ഇനിയും ഉയരാനാണ് സാധ്യത.

Next Story
Share it