Friday 30 July 2021




ലോക്ക്ഡൗണിലും പിടിമുറുക്കി ലഹരി മാഫിയ; വാറ്റും സുലഭം; ദുരിതത്തില്‍ വീട്ടമ്മമാര്‍

By Web Desk.07 Jun, 2021

imran-azhar

 


തിരുവനന്തപുരം: ജില്ലയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. ലോക്ക്ഡൗണില്‍ മദ്യലഭ്യത കുറഞ്ഞതോടെയാണ് അനധികൃത മദ്യവില്പന വ്യാപകമായത്.

 

തുടക്കത്തില്‍ കുപ്പിയൊന്നിന് 3000 മുതല്‍ 3500 രൂപ വരെയാണ് ഈടാക്കിയിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒളിച്ചുകടത്തിയ മദ്യവും ബാറുകൡ നിന്ന് അനധികൃതമായി ലഭിച്ച മദ്യവുമാണ് ഇങ്ങനെ വിറ്റിരുന്നത്. ഇതിന്റെ ലഭ്യതയും ഇല്ലാതായതോടെയാണ് വാറ്റുചാരായ വില്പന വ്യാപകമായത്. ലിറ്ററിന് 2000 മുതല്‍ 2500 വരെയാണ് ഈടാക്കുന്നത്. സ്വന്തമായി ചാരായം വാറ്റി കുടിക്കുന്നവരും ഉണ്ട്.

 

അനധികൃത മദ്യ വില്പനക്കാരെ പൊലീസും എക്‌സൈസും പിടികൂടുന്നുണ്ടെങ്കിലും പൂര്‍ണമായും ഇല്ലാതാക്കാനാവുന്നില്ല. ലോക്ക്ഡൗണ്‍ നീളുന്നതോടെ അനധികൃത മദ്യവില്പനയും കൂടുന്നു.

 

നേരത്തെ ബാറുകളിലും ബിവറേജസുകളിലും പോയി മദ്യപിച്ചിരുന്നവര്‍ ഇപ്പോള്‍ അധിക വില നല്‍കി മദ്യം വാങ്ങുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കുടുംബങ്ങളെ ഇത് ഏറെ പ്രതിസന്ധിയിലാക്കുന്നു.