Kaumudi Plus

തൊണ്ടിമുതൽ തിരിമറിക്കേസ് ;ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കമെന്നഅപ്പീല്‍ ഇന്ന് കോടതിയിൽ

തൊണ്ടിമുതൽ തിരിമറിക്കേസ് ;ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കമെന്നഅപ്പീല്‍ ഇന്ന് കോടതിയിൽ
X

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് ഇന്ന് നിർണ്ണായകം .ശിക്ഷ റദ്ദാക്കണം എന്ന അപ്പീൽകോടതി ഇന്ന്പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവിൽ അദ്ദേഹം അഭിഭാഷകനായിരുന്നു.ആന്റണി രാജു രണ്ടാം പ്രതിയായ കേസിൽ മൂന്ന് വർഷം വർഷം തടവിനും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും എത്തിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനായില്ല.

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആന്റണിരാജുവും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് തൊണ്ടിമുതൽ അട്ടിമറിച്ചൂവെന്നാണ് കേസ്. ആന്റണി രാജു തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെയാണ് കോടതി ക്ലർക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.

Next Story
Share it