By Priya.21 Jan, 2023
ചിലര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ വളരെ ഇഷ്ടമായിക്കും. അവരില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ചിലരുണ്ട്. എന്നാല്‍ മറ്റു ചിലര്‍ മൃഗങ്ങളോടുള്ള അമിതമായ ഇഷ്ടം കൊണ്ട് അവരെ പോലെ ആകാനും ശ്രമിക്കാറുണ്ട്.
ഇത്തരത്തിലുള്ള ആളുകളെ 'തെരിയന്‍സ്' എന്നാണ് വിളിക്കാറുള്ളത്. മനുഷ്യരല്ലാത്ത മൃഗങ്ങളാണെന്നാണ് അവര്‍ വിശ്വസിക്കാറുള്ളത്. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് ടിയാമത് ഇവാ മെഡൂസ.
അവര്‍ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി വ്യാളിയെ പോലെയായി മാറി. അതിന് വേണ്ടി അവര്‍ ചെവികള്‍ പോലും നീക്കം ചെയ്തു. ഏകദേശം 25,000 ഫോളോവേഴ്സ് ഉള്ള ടിയാമത് ഇവാ മെഡൂസ അവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
മെഡൂസയുടെ ചെവികളും മൂക്കും നീക്കം ചെയ്തിട്ടുണ്ട്. അവരുടെ കണ്ണുകള്‍ പച്ചനിറമുള്ളതാണെന്നും പച്ചകുത്തിയിട്ടുണ്ടെന്നും കൊമ്പുകളുണ്ടെന്നും ഒരു പഴയ വൈസ് ന്യൂസ് ലേഖനത്തില്‍ പറയുന്നു.
ഒരു പുരാണ ഇഴജന്തുവായി മാറാന്‍ രണ്ടായിപ്പിരിഞ്ഞ നാവിന് വേണ്ടി ആയിരക്കണക്കിന് പൗണ്ട് ആണ് മെഡൂസ ചെലവാക്കിയത്. അവളുടെ ശരീരത്തില്‍ ഡയമണ്ട്ബാക്ക് റാറ്റില്‍ പാമ്പിന്റെ മാതൃകയില്‍ മുഖം മറയ്ക്കുന്ന ടാറ്റൂകളുണ്ടെന്നാണ് വൈസ് ന്യൂസ് പറയുന്നത്.
ശരീരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍പ് ട്രാന്‍സ്ജെന്‍ഡര്‍ ആയ അവര്‍ ഒരു പെണ്ണാണെന്ന് മനസ്സിലാക്കുന്നത്. മെഡൂസ വിവേചനവും ദുരുപയോഗവും ലൈംഗികാതിക്രമവും സഹിച്ചിട്ടുണ്ടെന്ന് ഔട്ട്ലെറ്റ് പറഞ്ഞു.
അതോടെ അവള്‍ മനുഷ്യരുമായി ഇടപഴകുന്നത് നിര്‍ത്തി.യുഎസിലെ അരിസോണയില്‍ റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്ന പേരിലാണ് അവള്‍ ജനിച്ചത്.പിന്നീട് സ്വപ്‌നത്തില്‍ പാമ്പുകളെ കണ്ടതാണ് എല്ലാത്തിനും തുടക്കമായത്.
'ഞാന്‍ യഥാര്‍ത്ഥ ഒരു ജീവജാലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഒരു പകുതി മനുഷ്യന്‍/അര്‍ദ്ധ-ഉരഗ ജീവിയാണ്,' മെഡൂസ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ 1990 മുതല്‍ 2016 വരെയുള്ള പരിവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ അവര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു.