Wednesday 16 June 2021




പ്രതിരോധ വാക്സീൻ സ്റ്റോക് തീർന്നു; ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വാക്കേറ്റം

By Sooraj Surendran.19 Apr, 2021

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് വ്യാപനം രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ എടുക്കാനുള്ള പരിഭ്രാന്തിയിലാണ് പൊതുജനം.

 

ജില്ലയിലെ പ്രധാന വാക്സീൻ കേന്ദ്രങ്ങളായ ജനറൽ ആശുപത്രിയിലും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും വാക്സിൻ സ്വീകരിക്കാനായി നിരവധി പേരാണ് ഒഴുകിയെത്തുന്നത്.

 

അതേസമയം ഇന്നലെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിരോധ വാക്സീൻ സ്റ്റോക് തീർന്നതും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കി.

 

രാവിലെ 10 മുതൽ ആരംഭിച്ച വാക്സിനേഷൻ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് തന്നെ തീർന്നു. ആകെ 1641 ഡോസ് വാക്സിനാണ് ഇന്നലെ നൽകിയത്. വാക്സിനെടുക്കാനായി പ്രായമായവരുൾപ്പടെ മണിക്കൂറുകളോളം വെയിലത്ത് ക്യൂവിൽ നിൽക്കേണ്ടിവന്നു.

 

ഇതിനിടെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തുകയും, ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു.

 

തുടർന്ന് വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് രംഗം ശാന്തമായത്.

 

ബുധനാഴ്ച മുതൽ വാക്സിനേഷൻ പുനരാരംഭിക്കാനാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം.