Thursday 28 September 2023




അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

By Priya .28 May, 2023

imran-azhar

 

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇളകൊള്ളൂര്‍ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.

 

ഫുട്ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ ഏഴ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.അഞ്ച് പേര്‍ കരയ്ക്കിരിക്കുകയും രണ്ടുപേര്‍ വെള്ളത്തില്‍ ഇറങ്ങുകയുമായിരുന്നു.

 

ഇറങ്ങിയ കുട്ടിയിലൊരാള്‍ മറുകരയ്ക്ക് നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയി. അതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴിക്കില്‍പ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

 

പത്തംതിട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് കുട്ടികളെ പുറത്തെടുത്തത്. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.