By Lekshmi.10 Jun, 2023
ടോക്കിയോ: ടേക്ക് ഓഫീനിടെ സാങ്കേതിക പിഴവിനെ തുടര്‍ന്ന് യാത്രാ വിമാനങ്ങള്‍ കൂട്ടിയിടിക്കാന്‍ ഒരുങ്ങി. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം. ജപ്പാനിലെ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തിലാണ് വന്‍ അപകട സാധ്യതയുണ്ടായത്.
ഇവാ എയറിന്റെ 2618 ടി ഡബ്ല്യു വിമാനത്തില്‍ 207ഉം തായ് എയര്‍വേയ്‌സിന്റെ ടിഎച്ച്‌ഐഎ ബി കെ വിമാനത്തില്‍ 264 യാത്രക്കാരുമുള്ളപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചിട്ടുള്ളത്. കൃത്യമായി സംഭവിച്ചത് എന്താണെന്നതില്‍ ടോക്കിയോ ഏവിയേഷന്‍ ഓഫീസ് ഇനിയും വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ തായ് വിമാനത്തിന്റെ ചിറക് ഒടിഞ്ഞിട്ടുണ്ട്. അവശിഷ്ടങ്ങള്‍ റണ്‍വയില്‍ നിന്ന് തന്നെ കണ്ടെത്തിയെന്നാണ് വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകളില്‍ വ്യക്തമാവുന്നത്.