Friday 30 July 2021




ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണ്‍ 30 വരെ നീട്ടി യു എ ഇ

By Sooraj Surendran.30 May, 2021

imran-azhar

 

 

അബുദാബി: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണ്‍ 30 വരെ നീട്ടി യു എ ഇ.

 

ഇന്ത്യയിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് പ്രവേശന വിലക്ക് നീട്ടുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

 

ജൂൺ 14ന് ശേഷം വിലക്ക് നീക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും വിലക്ക് വീണ്ടും നീട്ടുകയായിരുന്നു.

 

വിലക്ക് നീട്ടിയ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു എ ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല.

 

ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനങ്ങൾ യു എ ഇയിലേക്ക് ഉണ്ടാകില്ല.