By Priya.02 Jul, 2022
കോഴിക്കോട്:സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രവര്‍ത്തകരും പൊലീസും ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറച്ചിട്ടു. രണ്ടു തവണ പ്രവര്‍ത്തര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോവാന്‍ തയാറാവാതെ വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
കലക്ടറേറ്റിന്റെ ഗേറ്റിനു പുറത്ത് കെജിഒഎയുടെ കൊടിമരം തകര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡ് റോഡിലെറിഞ്ഞു. എം.കെ.മുനീര്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനവ്യാപകമായി യുഡിഎഫ് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായാണ് കോഴിക്കോട്ടും മാര്‍ച്ച് നടത്തിയത്. കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് കെജിഒഎയുടെ നേതൃത്വത്തില്‍ ഗേറ്റിനകത്ത് ജീവനക്കാര്‍ മുദ്രാവാക്യം വിളിച്ചു.