Kaumudi Plus

‘നന്ദികെട്ടവൻ’;എല്ലാവരും നിന്നെ വെറുക്കുന്നു';നെതന്യാഹുവിനോട് രോഷാകുലനായി ട്രംപ്

‘നന്ദികെട്ടവൻ’;എല്ലാവരും നിന്നെ വെറുക്കുന്നു;നെതന്യാഹുവിനോട് രോഷാകുലനായി ട്രംപ്
X

വാഷിങ്ടൺ: ലെബനനിലെ സൈനിക നടപടികളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് രോഷാകുലനായി. നീ ജയിലിൽ ആകേണ്ടവനായിരുന്നു, എല്ലാവരും നിന്നെ വെറുക്കുന്നു'-ട്രംപും നെതന്യാഹുവും തമ്മിൽ രൂക്ഷമായ ഫോൺ സംഭാഷണം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ലബനനിൽ ഇസ്രയേൽ തുടരുന്ന സൈനിക ആക്രമണങ്ങളെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ നടപടികളിൽ ട്രംപ് കടുത്ത നിരാശ പ്രകടിപ്പിച്ചതായും തുടർച്ചയായ ബോംബാക്രമണങ്ങൾ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. അസാധാരണമാംവിധം കടുത്ത ഭാഷയിലായിരുന്നു ട്രംപ് നെതന്യാഹുവിനെ ശാസിച്ചതെന്നും സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ രീതിയെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

'നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടക്കേണ്ടവനായിരുന്നു. ഞാൻ നിന്റെ ജീവൻ രക്ഷിക്കുകയാണ്. ഇപ്പോൾ എല്ലാവരും നിന്നെ വെറുക്കുന്നു. ഇത് കാരണം എല്ലാവരും ഇസ്രയേലിനെയും വെറുക്കുകയാണ്,'- ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.ട്രംപ് കടുത്ത ദേഷ്യത്തിലായിരുന്നുവെന്നും ഒരു ഘട്ടത്തിൽ നെതന്യാഹുവിനോട് 'നീ എന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത്?' എന്ന് ഉച്ചത്തിൽ ചോദിച്ചതായും ബന്ധപ്പെട്ട വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

നെതന്യാഹു നന്ദികേട് കാണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനിൽപ്പ് യുഎസിന്റെ പിന്തുണയോടെയാണെന്നും ട്രംപ് വാദിച്ചു. ബെയ്‌റൂട്ടിനെ ആക്രമിക്കുമെന്ന ഇസ്രയേലിന്റെ തുടർച്ചയായ ഭീഷണികൾ ആഗോളതലത്തിൽ രാജ്യത്തെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Next Story
Share it