ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്ന് വി എ അരുൺകുമാറിന്റെ മാറ്റി ;എംവി രാജേഷ് പുതിയ ഡയറക്ടർ

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ മുൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐഎച്ച്ആർഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ്) ഡയറക്ടർ ഇൻ ചാർജ് പദവിയിൽ നിന്ന് മാറ്റി. പൂഞ്ഞാർ ഐഎച്ച്ആർഡി കോളജ് പ്രിൻസിപ്പലായ എംവി.രാജേഷിനെ പുതിയ ഡയറക്ടറായി സർക്കാർ നിയമിച്ചു. ഐ.എച്ച്.ആർ.ഡിയിലെ തന്നെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് എം.വി. രാജേഷ്.ഏകദേശം മൂന്ന് വർഷം മുൻപാണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ താല്ക്കാലിക ചുമതല (ഡയറക്ടർ ഇൻ ചാർജ്) നൽകുന്നത്. അരുൺകുമാറിന്റെ ഈ പദവിയിലേക്കുള്ള നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് നേരത്തെ തന്നെ നിരവധി പരാതികൾ കേരള ഹൈക്കോടതിയുടെ മുന്നിലെത്തിയിരുന്നു.
Next Story

