Friday 29 September 2023




വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടറിന് പിഴ; മനുഷ്യാവകാശ കമ്മീഷൻ അന്വേണത്തിന് ഉത്തരവിട്ടു

By Lekshmi.12 May, 2023

imran-azhar

 

 



 

തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് പിഴയിട്ട ട്രാഫിക് പോലീസിൻ്റെ നടപടിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.ട്രാഫിക് ഡപ്യൂട്ടി കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി നിർദ്ദേശം നൽകിയത്.

 

 

 

നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.ഏപ്രിൽ 4ന് രാവിലെയാണ് വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനിൽ ആർ എസ് അനിക്ക് ട്രാഫിക് പൊലീസിൽ നിന്നും പിഴയുടെ വിവരം മൊബൈൽ ഫോണിൽ എസ് എം എസ് ലഭിച്ചത്.

 

 

 

ശാസ്തമംഗലം- പേരൂർക്കട റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്നായിരുന്നു വിവരം.എന്നാൽ ഏപ്രിൽ 4-ന് താൻ വീട്ടിൽ തന്നെയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു.