മുതിർന്ന മാധ്യമ പ്രവർത്തകൻ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ആയിരുന്ന എൻ ആർ എസ് ബാബു(84) അന്തരിച്ചു. പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. പ്രസ് ക്ലബ് ഹോണററി അംഗവും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇൻസ്‌റിറ്റിയൂട്ട് ഓഫ് ജേണലിസം മുൻ ഡയറക്ടറുമായിരുന്നു.ജേണലിസം അധ്യാപകൻ കൂടിയായ അദ്ദേഹം കലാകൗമുദി വാരിക എഡിറ്റർ, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ എന്നി നിലകളിൽ പ്രശസ്തനായിരുന്നു. കേരള കൗമുദിയിലൂടെയാണ് പത്രപ്രവർത്തന രംഗത്തേയ്ക്ക് കടന്നു വന്ന അദ്ദേഹം കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയർ - മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ-ചെയർമാനാണ്.
എൻ എസ് ആറിന്റെ നിരവധി റിപ്പോർട്ടുകൾ ശ്രദ്ധേയമാണ്. മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Next Story

