By priya.09 Aug, 2022
ജിദ്ദ: കെയ്റോയിലേക്ക് പോകുന്ന വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.ജിദ്ദയില്‍ നിന്ന് കെയ്റോയിലേക്ക് പറന്ന ഫ്‌ലൈനാസ് വിമാനത്തിലാണ് ഈജിപ്ത് സ്വദേശിനി പ്രസവിച്ചത്.ഫ്‌ലൈനാസിന്റെ എക്സ് വൈ 565 വിമാനം ഞായറാഴ്ചയാണ് ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തിനുള്ളില്‍ വെച്ച് 26കാരിയായ ഈജിപ്ഷ്യന്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോ തുടര്‍ന്ന് വിമാനജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുള്ള ഡോക്ടറോട് സഹായം അഭ്യര്‍ത്ഥിച്ചു.
ഡോക്ടര്‍ പരിചരണ നല്‍കിയതോടെ വിമാനം കെയ്റോയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കെയ്റോ വിമാനത്താവളത്തില്‍ എത്തിയ ഉടനെ ആംബുലന്‍സ് സംഘം ഇരുവരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.