By vidya.05 Dec, 2021
കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോള്‍ തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ സന്ദർശിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.ഹെലികോപ്റ്റര്‍ പനങ്ങാട് ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഭാര്യ എ.വി. ബിജിയും ആയിരുന്നു.
ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി കുമ്പളത്തെ വീട്ടിലെത്തിയത്. ഇവർക്കൊപ്പം കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.കുടുംബത്തെ കാണാമെന്ന നേരത്തെ വാക്ക് നല്‍കിയതാണെന്നും അതിപ്പോള്‍ പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം എത്തിയപ്പോൾ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കാണാൻ സാധിച്ചില്ല. അതിനുശേഷം ഒരുതവണ വന്നെങ്കിലും അന്നും ചില കാരണങ്ങൾ മൂലം ഇവരെ കാണാൻ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ 11 നായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.