Friday 30 July 2021




കോട്ടയത്ത് ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു

By Sooraj Surendran.21 Jul, 2021

imran-azhar

 

 

കോട്ടയം: ജില്ലയിൽ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സിക വൈറസ് പഠനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ ആരോഗ്യപ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

അതേസമയം തിരുവനന്തപുരത്ത് ഇന്ന് മൂന്ന് പേർക്കാണ് രോഗബാധ ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 42 ആയി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു.

 

നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മേയർ പറഞ്ഞു. ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക.

 

തീവ്ര ഉറവിട നശീകരണ യജ്ഞം എന്ന പേരിൽ കൊതുകുകളുടെ ഇറവിടങ്ങൾ നശിപ്പിക്കുകയാണ് നഗരസഭ.