Friday 30 July 2021




സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ

By Sooraj Surendran.21 Jul, 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 41 കടന്നു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

 

തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു.

 

നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മേയർ പറഞ്ഞു. ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക.

 

തീവ്ര ഉറവിട നശീകരണ യജ്ഞം എന്ന പേരിൽ കൊതുകുകളുടെ ഇറവിടങ്ങൾ നശിപ്പിക്കുകയാണ് നഗരസഭ.