Sunday 26 March 2023




നായയുടേയും സ്രാവിന്റെയും പോരാട്ടം;ആശങ്കയിലായി യാത്രികര്‍

By parvathyanoop.26 Feb, 2023

imran-azhar

നായ്ക്കള്‍ പരസ്പരം അടി കൂടുന്നതോ അതുമല്ലെങ്കില്‍ മറ്റ് ജീവികളുമായി അക്രമണം നടത്തുന്നതൊക്കെ ഒരു പതിവ് കാഴ്ചയാണ്.എന്നാല്‍ ഇവിടെ തനിയ്ക്ക് തന്നേകക്കാ മൂന്നിരട്ടിയിലധികം വലിപ്പമുളള സ്രാവുമായി ഏറ്റുമുട്ടിയതാണ് ഏറെ അതിശയപ്പെടുത്തുന്നത്.

 

അത്തരത്തില്‍ ഒരു വീഡിയോയാണ് ബഹമാസില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ബഹമാസില്‍ കരയോട് ചേര്‍ന്ന പ്രദേശത്ത് ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കൂട്ടം യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

 

ഹാമര്‍ഹെഡ് ഷാര്‍ക്ക് എന്ന ഇനത്തില്‍പ്പെട്ട വമ്പന്‍ സ്രാവ് വെള്ളത്തിലൂടെ നീന്തുന്നത് കണ്ടാണ് യാത്രക്കാരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഏകദേശം 12 അടി നീളമുള്ള സ്രാവാണിതെന്ന് സഞ്ചാരികള്‍ക്കൊപ്പം ഉണ്ടായിരുന്ന വ്യക്തി പറയുന്നു.

 

ചുറ്റിക പോലെ പരന്ന ആകൃതിയിലുള്ളതായിരുന്നു സ്രാവിന്റെ തലയെന്ന് യാത്രികര്‍ പറയുന്നു.ഇതേ സമയം സ്രാവ് കരയോട് ചേര്‍ന്ന പ്രദേശത്തേക്ക് നീന്തിയെത്തിയിരുന്നു. അവിടേയ്‌ക്കെത്തിയ നായ
സ്രാവിനെ കണ്ട ഉടന്‍ അതിനെ പിടികൂടാനായി നേരെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

 

ഇത് കണ്ട് നിന്ന സഞ്ചാരികള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. നായയെ എതിര്‍ത്ത് നില്‍ക്കാനായി സ്രാവും ആക്രമണം തുടര്‍ന്നു.

 

എന്നാല്‍ നായയുടെ ജീവന് ആപത്ത് സംഭവിക്കുമോയെന്നായിരുന്നു കണ്ടു നിന്നവരെ ഭയപപ്പെടുത്തിയത്.ഇരു കൂട്ടരുടേയും പോരാട്ടം കുറച്ചു സമയത്തോളം സമയം നീണ്ടു നിന്നു. എക്‌സുമ വാട്ടര്‍ സ്‌പോര്‍ട്‌സ് എന്ന സ്ഥാപനമാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ അപൂര്‍വ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

 

എന്നാല്‍ ഏറ്റുമുട്ടലിനൊടുവില്‍ നായ അപകടം കൂടാതെ തിരികെ കരയിലേക്ക് മടങ്ങി. പതിനായിരക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റഗ്രാമിലൂടെ മാത്രം വീഡിയോ കണ്ടത്.

 

ച്ചത്. നായ ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പലരും കുറിക്കുന്നുണ്ടെങ്കിലും എതിരാളിയുടെ വലുപ്പം വകവയ്ക്കാതെ സധൈര്യം മുന്നിട്ടിറങ്ങിയ നായയെ കണ്ടു പഠിക്കണമെന്ന് പറയുന്നവരും കുറവായിരുന്നില്ല..