By santhisenanhs.26 Sep, 2022
ഉലക്ക നായകൻ കമൽ ഹാസന്‍ നായകനായെത്തുന്ന ഇന്ത്യന്‍ 2ന് വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച് കാജല്‍ അഗര്‍വാള്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ കളരിപ്പയറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കളരിപ്പയറ്റ് പഠിക്കുന്നതിന്റെ വീഡിയോ കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
നിലവില്‍ തിരുപ്പതിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനൊപ്പം കാജല്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളില്‍ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.
കളരിപ്പയറ്റ് ഒരു പുരാതന ഇന്ത്യന്‍ ആയോധന കലയാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ഇത് ഇടയ്ക്കിടെ ആണെങ്കിലും പൂര്‍ണമനസോടെ അഭ്യസിക്കുന്നുണ്ടെന്നും കാജല്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതേ പേരില്‍ തന്നെയാണ് ശങ്കര്‍ ഇന്ത്യന്‍ 2 ഒരുക്കുന്നത്. കമല്‍ ഹാസനും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 2 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.