Friday 29 September 2023




സഫാരി ജീപ്പിനെ കാണ്ടാമൃഗങ്ങള്‍ പിന്തുടര്‍ന്നു;പരിഭ്രാന്തരായ സഞ്ചാരികള്‍;വീഡിയോ

By parvathyanoop.28 Feb, 2023

imran-azhar

 


ആളുകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വിനോദമാണ് യാത്രകള്‍.ഇതോടൊപ്പം ആവശ്യമായ മുന്‍ കരുതലുകളും ഏറെ അത്യാവശ്യമാണ്.

 

എന്നാല്‍ ഈ മുന്‍കരുതലും ശ്രദ്ദയും പാലിച്ചില്ലെങ്കില്‍ വളരെ അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയേയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ ആകാശ് ദീപ് ബധവാനാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചത്. പശ്ചിമ ബംഗാളിലെ ജല്‍ദാപര നാഷണല്‍ പാര്‍ക്കിലാണ് ഈ സംഭവം നടന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

 

ഒരു സഫാരി ജീപ്പിനെ കാണ്ടാമൃഗങ്ങള്‍ പിന്തുടര്‍ന്ന് വരുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പരിഭ്രാന്തരായ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ജീപ്പ് മണ്‍പാതയിലേക്ക് മറിഞ്ഞ് വീഴുന്നതും കാണാം.

 

ഒരുകൂട്ടം വിനോദ സഞ്ചാരികള്‍ കാണ്ടാമൃഗങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.മൃഗങ്ങള്‍ വളരെ വേഗത്തിലാണ് ഐ ജീപ്പിനെ സമീപിക്കുന്നത്. ഡ്രൈവര്‍ വണ്ടി റിവേഴ്‌സ് എടുക്കാനും ശ്രമം നടത്തുന്നുണ്ട്.

 

അബദ്ധത്തില്‍ വാഹനം റോഡിന് പുറത്തേക്ക് മറിഞ്ഞുവെങ്കിലും കാണ്ടാമൃഗങ്ങള്‍ ജീപ്പിലുള്ളവരുടെ അടുത്തേക്ക് പോകാതെ കാട്ടിലേക്ക് പോയിരുന്നു.

 

സഫാരി യാത്രകള്‍ നടത്തുന്നതിനിടയില്‍ സ്വീകരിക്കേണ്ടുന്ന സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് തന്റെ പോസ്റ്റില്‍ ഐഎഫ്എസ് ഓഫീസര്‍ സൂചിപ്പിക്കുന്നുണ്ട്.

 

സാഹസികമായ കായിക വിനോദങ്ങളില്‍ ഉള്‍പ്പെടുത്തുന്ന സുരക്ഷാ മുന്‍കരുതലുകള്‍ ഇത്തരം വിനോദസഞ്ചാരങ്ങളിലും നിര്‍ബന്ധമായും നടപ്പിലാക്കണം.

 

ഇത് അപകടകരമായ കാര്യമാണ് എന്ന് പലരും കമന്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ പടവും വീഡിയോയും എടുക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ജീവികളുടെ അടുത്ത് പോകുന്നത് അത് നിരോധിക്കണമെന്ന് മറ്റ് ചിലര്‍ കമന്റെ ് ചെയ്തു