By Greeshma Rakesh.09 Sep, 2023
മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മമ്മൂക്കയുടെ ജന്മദിനാഘോഷം എല്ലാ കൊല്ലവും നടത്തി വരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളോടെ നടന്നു.
രാവിലെ 7.30 മുതല്‍ മമ്മൂക്കയുടെ ജന്മദിനത്തോട് അനുബന്ധിച്ചു കാല്‍ ലക്ഷം പേരുടെ രക്ത ദാനം ലോകമെമ്പാടുമായി നടക്കുകയും ആ ലക്ഷ്യത്തിലേക്കൊരു ചുവടു വയ്പ്പുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മെഗാ രക്തദാന ക്യാമ്പ് സങ്കടിപ്പിക്കുകയും ചെയ്തു. ചലച്ചിത്ര സംവിധായകന്‍ TS. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. തുടര്‍ന്ന് അനേകം ഫാന്‍സ് പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു.
ഉച്ചയ്ക്ക് 12 മണിക്ക് പട്ടം പ്ലാമൂട് സാന്റ മരിയ ഓര്‍ഫനാജിലെ അമ്മമാര്‍ക്കൊപ്പം ഉച്ച സദ്യയയും, കേക്ക് കട്ടിംഗ് നടത്തുകയും ചെയ്തു. ചലച്ചിത്ര താരം DR. സന്തോഷ് സൗപര്‍ണിക പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.വൈകുന്നേരം തിരുവനന്തപുരം നഗരത്തില്‍ തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു.
തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ കീഴില്‍ ആറ്റിങ്ങല്‍, കണിയാപുരം, പോത്തന്‍കോഡ്, നെടുമങ്ങാട്, പാറശ്ശാല എന്നിവിടങ്ങളിലും വിവിധ തരത്തിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.