Sunday 05 February 2023




ഹാര്‍ലി ഡേവിഡ്‌സണില്‍ പാല്‍ വില്‍ക്കുന്ന യുവാവ്; ബൈക്ക് കണ്ട് ഞെട്ടി സൈബർ ലോകം

By Lekshmi.06 Jan, 2023

imran-azhar

 

 

മീനും പാലും തുടങ്ങിയവ വിൽക്കാനെത്തുന്നവരാണ് നമ്മുടെ നാട്ടിൽ ഇരുചക്ര വാഹനങ്ങളിൽ കാണാൻ ഇടയാകുന്നത്.ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഇവർ പലപ്പോഴും ഒരു പെട്രോൾ ചിലവാകാത്ത ബൈക്കുകളാകും ഉപയോഗിക്കുക.എന്നാൽ നമ്മുടെ മുന്നിൽ പാൽ വിൽക്കാൻ ഒരു പാലുകാരൻ ഹാർലി ഡേവിഡ്സണിൽ ബൈക്കിൽ എത്തിയാൽ എങ്ങനെ ഇരിക്കും? ഞെട്ടുമോ? എന്നാൽ ഞെട്ടിക്കോ, അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്നത്.

 

 

'ഹാർലി ഡേവിഡ്സണിൽ' പാൽ വിതരണം ചെയ്യുന്ന ഒരാളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഹാർലി ഡേവിഡ്സണിന്റെ ആഡംബര ബൈക്കിൽ പാൽ കണ്ടെയ്നറുകൾ വച്ചുകെട്ടി യുവാവ് ഓടിച്ചുപോകുന്നത് വീഡിയോയിൽ കാണാം.കറുത്ത നിറത്തിലുള്ള ബൈക്കിൽ സീറ്റിന് മുകളിലൂടെ രണ്ട് സൈഡിലേക്കും കണ്ടെയ്നറുകൾ തൂക്കിയിട്ട നിലയിലാണ്. ബൈക്കിന്റെ നമ്പർപ്ലേറ്റിൽ ‘ഗുജ്ജർ’ എന്ന് എഴുതിയിട്ടുണ്ട്. amit_bhadana_3000 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്ലിപ്പ് പോസ്റ്റ് ചെയ്തത്.

 

 

വീഡിയോ കണ്ട് ആളുകൾ ഞെട്ടി.പലരും കമന്റ് സെക്ഷനിലെത്തി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു.സാധാരണക്കാർ ഒരു ബൈക്ക് വാങ്ങുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുന്നു.എന്നാൽ ഈ പാൽക്കാരൻ ലക്ഷക്കണക്കിന് രൂപയുടെ ബൈക്ക് ഉപയോഗിക്കുന്നു. കുടുംബ ബിസിനസിൽ പിതാവിനെ സഹായിക്കുന്നതിന് ഒരു മകന് ഹാർലി ഡേവിഡ്സൺ വാഗ്ദാനം ചെയ്യുമ്പോൾ ഇത്തരം കാഴ്ചകൾ കാണുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.ഹാർലിയുടെ റോഡ് ഗ്ലൈഡ് സ്പെഷ്യലിന് 36.99 ലക്ഷം രൂപ വരെ വിലവരും