Thursday 13 May 2021




മാസ്കിന്റെ പടം വരച്ച് പൊതു ഇടങ്ങളില്‍ കറങ്ങി ഇന്‍സ്റ്റഗ്രാം താരങ്ങള്‍; പിന്നീട് കളി കാര്യമായി

By Aswany Mohan K.28 Apr, 2021

imran-azhar

 

 


ജകാർത: മാസ്ക് ധരിച്ചില്ല പകരം മാസ്‌ക്കിന്റെ പടം വരച്ച് പൊതു ഇടങ്ങളില്‍ കറങ്ങി ഇന്‍സ്റ്റഗ്രാം താരങ്ങള്‍. ബാലിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് മാസ്‌കിന്റെ പടം വരച്ച് രണ്ട് പേര്‍ നടന്നത്.

 

ഇന്‍സ്റ്റഗ്രാമില്‍ തങ്ങളെ പിന്തുടരുന്നവര്‍ക്കായി ഇവര്‍ വീഡിയോയും പങ്കുവെച്ചു. ജോഷ്പാലര്‍ ലിന്‍, ലിയാസെ എന്നിവരാണ് പിടിയിലായത്. ലിന്‍ തായ്‌വാന്‍ സ്വദേശിയും ലിയാസെ റഷ്യക്കാരിയുമാണ്.

 


ഒടുവില്‍ ഇരുവരെയും അധികൃതര്‍ പിടികൂടുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാതെ സൂപ്പർമാർക്കറ്റിനുള്ളിൽ ആദ്യം പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സൂപ്പർമാർകറ്റ് സെക്യൂരിറ്റി സമ്മതിച്ചില്ല തുടർന്നാണ് ഇവര്‍ മാസ്‌ക് ധരിക്കാതെ അകത്തെത്തിയത്.

 

 

 

 

ഒറ്റനോട്ടത്തില്‍ മാസ്‌ക് എന്ന് തോന്നിക്കുന്ന വിധമാണ് മുഖത്ത് മാസ്‌കിന്റെ പടം വരച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മാനിക്കാതെ പ്രവര്‍ത്തിച്ച ഇവരെ ഉടന്‍ തന്നെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

വിനോദത്തിന് വേണ്ടി എടുത്ത വിഡിയോ ആണെന്നും മാപ്പു തരണമെന്നും ഇവര്‍ അപേക്ഷിക്കുന്ന വിഡിയോയും പുറത്തെത്തിയിട്ടുണ്ട്.