By Priya.10 Jan, 2023
അതിശയകരമായ കാഴ്ചയുടെ ഒരു വേറിട്ട മുഖമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.സാധാരണഗതിയില്‍ കുട്ടികളുടെ ഇഷ്ട കഥാപാത്രമായ സ്പൈഡര്‍മാനോട് സാദൃശ്യം തോന്നും ഈ വീഡിയോയില്‍ കാണുന്ന ദൃശ്യ വിസ്മയത്തിന്.
അങ്ങനെയൊരാളുടെ വിഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ഉയരമുള്ള തെങ്ങിന് മുകളിലേക്ക് ഞൊടിയിടയില്‍ കയറിപ്പോകുന്നയാളുടെ വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
താഴെ നിന്ന് കയറിപ്പോകുന്നത് കണ്ടാല്‍ ഭയം തോന്നുമെങ്കിലും വളരെ എളുപ്പത്തിലും ഒരു പ്രത്യേക രീതിയിലുമാണ് ഇദ്ദേഹം തെങ്ങ് കയറ്റം നടത്തുന്നത്.ചുറുചുറുക്കോടെ തെങ്ങിന്റെ മുകളിലെത്തിയ ഇയാള്‍ തേങ്ങ ഇടുകയും ചെയ്തു.
കയറിയതിനേക്കാള്‍ വേഗതയില്‍ തിരിച്ചിറങ്ങുന്നതും വീഡിയോയില്‍ കാണാം. തെങ്ങിന് സമീപത്തായി ഒരു കൊച്ചുകുട്ടി ഇദ്ദേഹത്തിന്റെ തെങ്ങ് കയറ്റം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.ദി ഒറിജിനല്‍ സ്പൈഡര്മാന് എന്ന് കുറിച്ചാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.