Friday 30 July 2021




ആത്മീയതയുടെ മറവിൽ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റിൽ

By Preethi.10 Jul, 2021

imran-azhar

 

ചികിത്സാ സഹായത്തിനെന്ന പേരിൽ സോഷ്യൽമീഡിയ വഴി തട്ടിപ്പ്. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യ‍ൻ (59), അനിത (29) എന്ന‌ിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മീയതയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

 

ഗുരുതര രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ചികിത്സയ്ക്കെന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവർ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചത്. ഇതിലൂടെ നിരവധി പേരാണ് ഇവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. യഥാർഥത്തിൽ കുട്ടിക്കുള്ള ചികിത്സാ സഹായം ആവശ്യപ്പെട്ടു സമൂഹമാധ്യമത്തിൽ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങൾ ചോർത്തിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.

 

അമൃത ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം സമൂഹമാധ്യമത്തിന്റെ അഡ്മിനെ അറിയിച്ചത്. തുടർന്നുള്ള അനേഷണത്തിലാണ് ഇവരെ പിടികൂടാനായത്.

 

പാലായിലെ സഹകരണ ബാങ്കിലെ കാഷ്യറായിരുന്നു മറിയാമ്മ ബാങ്കിലും തട്ടിപ്പ് നടത്തിയിരുന്നു. ഇവർ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പല തവണയായി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. പാലായിലെ ഒരു ബാങ്കിന്റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചതിനു ഇവരുടെ മകൻ അരുൺ പിടിയിലായിരുന്നു. മകനെ കള്ളനോട്ടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവർ ബാങ്കിൽവരാതെയായി തുടരന്വേഷണത്തിലാണ് ഇവർ ബാങ്കിലും തട്ടിപ്പ്നടത്തിയതായി മനസിലാകുന്നത് .