By santhisenanhs.27 Aug, 2022
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന് മോഹന്‍ലാൽ. ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത താരം ജിമ്മില്‍ നിന്നുള്ള തന്റെ വർക്കൗട്ട് വീഡിയോകള്‍ നിരന്തരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ തന്റെ രാവിലെയുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലാലേട്ടന്. ചെസ്റ്റിനു വേണ്ടിയുള്ള കേബിൾ ക്രോസ് ഓവർ വർക്കൗട്ട് ആണ് അദ്ദേഹം ചെയ്യുന്നത്. ട്രെയ്നർ നിർദേശം നൽകുന്നതും വീഡിയോയില്‍ കാണാം. സെലിബ്രിറ്റി ട്രെയ്നർ ഡോ. ജെയ്സൺ പോൾസൺ ആണ് താരത്തെ പരിശീലിപ്പിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.
കഴിഞ്ഞ ദിവസവും ദുബൈയിലെ ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോ പുറത്തുവന്നിരുന്നു. നടനൊപ്പം ട്രെയിനറെയും വീഡിയോയിൽ കാണാം. മോഹൻലാൽ ഫാൻസ് ക്ലബ് എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തത്.