Friday 29 September 2023




നൈഷാദയായി സംയുക്ത ; നന്ദമുരി കല്യാൺ റാമിന്റെ സ്പൈ ത്രില്ലർ 'ഡെവിൾ' !

By Greeshma Rakesh.11 Sep, 2023

imran-azhar

 



നന്ദമുരി കല്യാൺ റാമിന്റെ സ്പൈ ത്രില്ലർ ചിത്രം 'ഡെവിൾ'ലെ സംയുക്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംയുക്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്റർ സംയുക്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ്.

 

നൈഷാദയായി സംയുക്ത എത്തുന്ന ചിത്രം 'ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്' എന്ന ടാഗ് ലൈനിലാണ് പുറത്തിറങ്ങുന്നത്. 2023 നവംബർ 24 ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.



'ഡെവിൾ'ൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റിന്റെ വേഷമാണ് നന്ദമുരി കല്യാണ് റാം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ 'ബിംബിസാര'യിലൂടെ ശ്രദ്ധേയനായ കല്യാൺ റാം ഈ വർഷം 'ഡെവിൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാകാൻ ഒരുങ്ങുകയാണ്. തന്റെ കരിയറിന്റെ തുടക്കം മുതലെ അതുല്യമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട നടനാണ് നന്ദമുരി കല്യാൺറാം.



ദേവാൻഷ് നാമ അവതരിപ്പിക്കുന്ന ഈ പീരിയഡ് ഡ്രാമ 'അഭിഷേക് പിക്‌ചേഴ്‌സ്'ന്റെ ബാനറിൽ അഭിഷേക് നാമയാണ് നിർമ്മിച്ച് സംവിധാനം ചെയ്യുന്നത്. ശ്രീകാന്ത് വിസയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സൗന്ദർരാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജു കൈകാര്യം ചെയ്യും. ഹർഷവർധൻ രാമേശ്വരിന്റെതാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനർ: ഗാന്ധി നദികുടിക്കാർ. പിആർഒ: ശബരി..