Thursday 13 May 2021




പുതുപുത്തനായി കുട്ടികളുടെ പാര്‍ക്ക് ഒരുങ്ങുന്നു

By Aswany Mohan K.22 Apr, 2021

imran-azhar




തിരുവനന്തപുരം: വാട്ടര്‍ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നവീകരണം പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു പണി തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍, കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലാണ് നവീകരണം തുടങ്ങിയത്.

 

ഫീല്‍ഡ് പണികള്‍ അവസാനിച്ചു. പാര്‍ക്കിലെ സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ളത്. റോപ് ബ്രിഡ്ജ്, ലൈഫ് സൈസ് ഓപ്പണ്‍ ചെസ്, റോളര്‍ സ്‌കേറ്റിംഗ്, ഓപ്പണ്‍ ജിം, എല്‍ഡേഴ്‌സ് കോര്‍ണര്‍, ഫുഡ് കിയോസ്‌ക് തുടങ്ങിയ സൗകര്യങ്ങള്‍ പാര്‍ക്കില്‍ സജ്ജീകരിക്കും.

 

 

 

 

പാര്‍ക്കിന്റെ പ്രവേശന കവാടം, നടപ്പാത, ചുറ്റുമതില്‍, കുളം എന്നിവയും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. 1.92 കോടി രൂപയാണ് പാര്‍ക്കിന്റെ നവീകരണത്തിനായി നീക്കിവച്ചിട്ടുള്ളത്.

 

അറുപത് ശതമാനം ജോലികളും പൂര്‍ത്തിയായി. ജൂണില്‍ പണികള്‍ തീര്‍ക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, പണികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം കൂടി വേണം.