Sunday 25 February 2024




മന്ത്രവാദ ചുറ്റുപാടില്‍ മമ്മൂട്ടി; 'ഭ്രമയുഗം' ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തിറങ്ങി

By Athira.27 Jan, 2024

imran-azhar

 

 


കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തത പുലര്‍ത്തുന്ന മെഗാസ്റ്റാര്‍ എല്ലായ്‌പ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മികച്ച പരീക്ഷണങ്ങളാണ് മമ്മൂട്ടി തന്റെ ചിത്രങ്ങളില്‍ കൊണ്ടുവരാറുള്ളത്. പ്രേക്ഷകരെ അത്തരത്തില്‍ ഞെട്ടിക്കാനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ഭ്രമയുഗം'. ഇപ്പോഴിതാ സിനിമയുടെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് റിലീസ് ചെയ്തിരിക്കുകയാണ്.

 

ആറ് ട്രാക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭ്രമയുഗം ട്രാക്കുകള്‍ യുട്യൂബിലും പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് രചയിതാക്കള്‍. ക്രിസ്റ്റോ സേവ്യര്‍, അഥീന, സായന്ത് എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിപിക്കുന്നു.

 

 

'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് അര്‍ജുന്‍ അശോക് ആണ്. സിനിമയുടെ ടീസര്‍ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു ടീസര്‍. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.