By santhisenanhs.25 Apr, 2022
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് ഐ.എ.എസ് ഓഫീസറായ അവനീഷ് ശരൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണ്. എന്തുകൊണ്ട് കുടുംബവും പ്രധാനമാവുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വീഡിയോയിൽ ആറ് നീർനായകളെ കാണാം. അവയെല്ലാം വളരെ ഉയരമുള്ള ഒരു മതിൽ ചാടിക്കയറാൻ നോക്കുകയാണ്. മൂന്നെണ്ണം വളരെ എളുപ്പത്തിൽ മതിൽ ചാടിക്കയറി. എന്നാൽ, ബാക്കി മൂന്നെണ്ണം കുഞ്ഞുങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അവയ്ക്ക് മതിൽ ചാടിക്കയറാൻ സാധിച്ചിരുന്നില്ല.
ഒടുവിൽ രണ്ടെണ്ണം എങ്ങനെയൊക്കെയോ മുതിർന്നവരുടെ സഹായത്തോടെ മതിൽ കയറി. എന്നാൽ, അപ്പോഴും മൂന്നാമത്തെയാൾ മതിൽ കയറാൻ സാധിക്കാതെ വിഷമിച്ച് നിൽക്കുന്നത് കാണാം.
കുടുംബം മുഴുവനും അതിന് വേണ്ടി മുകളിൽ കാത്തിരുന്നു. കുട്ടി നീർനായ ചാടിയും തുള്ളിയും തന്റെ ശ്രമം തുടർന്നു. ഒടുവിൽ മതിലിനു മുകളിൽ നിന്നിരുന്ന ഒരു നീർനായ എങ്ങനെയെല്ലാമോ അതിനെ പിടിച്ചുയർത്തുകയാണ്. അതോടെ ശ്രമം വിജയിച്ചു. അങ്ങനെ അവസാനത്തെ നീർനായയും കയറി എന്നായപ്പോൾ അവ അവിടെ നിന്നും സ്ഥലം വിടുന്നു.
ഒരുമിച്ച് നിൽക്കേണ്ടതിന്റെയും കുടുംബത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.